Stay Tuned!

Subscribe to our newsletter to get our newest articles instantly!

Others

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടോ? . പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്. നിർജ്ജലീകരണം, അമിതമായ സ്ക്രീൻ ഉപയോ​ഗം, ഉറക്കകുറവ്, സ്ട്രെസ്, തുടങ്ങി പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം. കറുപ്പിനെ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പൊടിക്കെെ നോക്കിയാലോ?

ഒന്ന്

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തിലെ പാടുകളും അതുപോലെ നിറവ്യത്യാസവുമൊക്കെ മാറ്റാൻ സഹായിക്കുന്നതാണ്. ഉരുളക്കിഴങ്ങ് പേസ്റ്റിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് കറുപ്പ് അകറ്റുന്നതിന് സഹായിക്കുന്നു.

രണ്ട്

1 ടീസ്പൂൺ കാപ്പിപൊടിയും അൽപം തെെരും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഇത് കറുപ്പ് എളുപ്പം അകറ്റാൻ സഹായിക്കും. തൈരിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തെ സുന്ദരമാക്കും.

മൂന്ന്

ഓറഞ്ചിന്റെ തൊലി നന്നായി പൊടിച്ചതിലേക്ക് അൽപം തെെര് ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും കൺതടങ്ങളിലെ കറുപ്പ് മാറാൻ ഉപകരിക്കും.

ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

വിറ്റാമിനുകളും ധാതുക്കളും ഫൈബറുമൊക്കെ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ‘ഫിഗ്സ്’ അഥവാ ഉണക്ക അത്തിപ്പഴം …

ആരോ​ഗ്യമുള്ള ഹൃദയത്തിനായി ശീലമാക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

ആഗോളതലത്തിൽ ഹൃദ്രോഗ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൃദയ സൗഹൃദ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ലോകമെമ്പാടുമുള്ള …

നാല്

ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുത്ത നിറം മാറാൻ സഹായിക്കും.

അഞ്ച്

ഒരു സ്പീൺ കറ്റാർവാഴ ജെല്ലും റോസ് വാട്ടറും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. 20 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. കറുപ്പ് മാറാൻ മികച്ചൊരു പാക്കാണിത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

ആറ്

രണ്ട് സ്പൂൺ വെള്ളരിക്ക ജ്യൂസും അൽപം തക്കാളി നീരും യോജിപ്പിച്ച് കണ്ണിന് താഴേ പുരട്ടുക. ഇതും കറുപ്പ് മാറാൻ മികച്ചതാണ്.

How to Remove Dark Circles Under Eyes

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Others thiruvananthapuram

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി ; അക്രമസ്വഭാവമുള്ളതിനാൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. പുതുതായി മൃഗശാലയിൽ എത്തിച്ച കുരങ്ങാണ് ചാടിപ്പോയത്. അക്രമസ്വഭാവമുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. Read also: ഇളവുകളോടെ 37,999 രൂപയ്ക്ക്
International Others Sports

“എന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ പാചക സംസ്കാരത്തിനുള്ള ആദരവാണിത്”; ആംസ്റ്റർഡാമിൽ റെസ്റ്റോറന്റ് ആരംഭിച്ച് സുരേഷ് റെയ്ന

ഭക്ഷണ പ്രിയനാണ് സുരേഷ് റെയ്‌ന എന്നത് പരസ്യമായ കാര്യമാണ്. വിജകരമായ ക്രിക്കറ്റ് കരിയറിനൊപ്പം പുതിയ ചുവടുകൾ വെക്കുകയാണ് സുരേഷ് റെയ്‌ന. ഭക്ഷണ മേഖലയിൽ തന്റെ പുതിയ ചുവടുകൾ
Total
0
Share