കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. കാപ്പിയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കാപ്പിപൊടി ഉപയോഗിച്ച് പല സ്‌ക്രബുകളും ഫേസ് പാക്കുകളുമൊക്കെ മുഖത്തിടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.

മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്

അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് നേരം മുഖത്ത് പുരട്ടിയ ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

രണ്ട്

വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

വിറ്റാമിനുകളും ധാതുക്കളും ഫൈബറുമൊക്കെ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ‘ഫിഗ്സ്’ അഥവാ ഉണക്ക അത്തിപ്പഴം. ഒമേഗ 6 ഫാറ്റി …

ആരോ​ഗ്യമുള്ള ഹൃദയത്തിനായി ശീലമാക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

ആഗോളതലത്തിൽ ഹൃദ്രോഗ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൃദയ സൗഹൃദ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ലോകമെമ്പാടുമുള്ള മരണത്തിൻ്റെ പ്രധാന കാരണം …

മൂന്ന്

1 സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ട് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

നാല്

ഒരു സ്പൂൺ കാപ്പി പൊടിയും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

coffee face pack for glow and healthy skin

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബീറ്റ്റൂട്ട് ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ക്രമീകരിക്കൂ

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

Healthy Tips: പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള…