താമരശ്ശേരി:താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകനും, എളേറ്റിൽ എം. ജെ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷഹബാസ് (15) മരണത്തിന് കീഴടങ്ങി.

ഇന്നലെ വൈകുന്നേരം താമരശ്ശേരി പഴയ ബസ് സ്റ്റാൻറിലെ ട്യൂഷൻ സെൻ്ററിന് സമീപത്തുവെച്ച് താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ ഏതാനും വിദ്യാർത്ഥികളും, എളേറ്റിൽ എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിന് ഗുരുതരമായി പരിക്കേറ്റത്.

ഷഹബാസിൻ്റെ കൂട്ടുകാർ ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് വീട്ടിൽ നിന്നും ഷഹബാസിനെ വിളിച്ചിറക്കിക്കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെൻ്ററിൽ നടന്ന ഫയർ വെലിനോടനുബന്ധിച്ചു നടന്ന നിസാര പ്രശ്നങ്ങളാണ് മരണത്തിൽ കലാശിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…