

എം.എസ്.എം ഹൈസക്ക് കോൺഫ്രൻസിന് പ്രൗഢ സമാപനം
കോഴിക്കോട്:നാളെയുടെ പ്രതീക്ഷകളായ ആയിരത്തിലധികം വിദ്യാർത്ഥികൾ സംഗമിച്ച എം.എസ്.എം ഹൈ സെക്ക് വിദ്യാർത്ഥി സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം .കാക്കൂർ റീഗൽ അവന്യൂ ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ വിദ്യാർത്ഥി സഞ്ചയം തിൻമകളോടും അസാൻ മാർഗികതകളോടും ശക്തമായി പൊരുതുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
കോളേജ് കാമ്പസുകളിലും വിദ്യാലയങ്ങളിലും വ്യാപകമാകുന്ന ലഹരി ഉപയോഗവും അസാൻ മാർഗിക പ്രവണതകളും :ഇല്ലാതാക്കാൻ സാമൂഹിക- വിദ്യാഭ്യാസ സംഘടനകളുടെ പിന്തുണയോടെ ശക്തമായ നടപടികൾക്കും പ്രചാരണങ്ങൾക്കും സർക്കാർ മുന്നോട്ട് വരണമെന്ന് മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻ്റ് കോഴിക്കോട് ജില്ല സമിതി സംഘടിപ്പിച്ച ഹൈസെക് ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു.വിദ്യാർത്ഥികളിൽ നൻമയും മൂല്യബോധവും ഉറപ്പാക്കാൻ ഓരോ ദിവസവും നിശ്ചിത സമയം മൂല്യാധിഷ്ഠിത ക്ലാസുകൾ നൽകണമെന്നും സിലബസിൽ ധാർമ്മിക പാഠങ്ങൾ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി കാക്കൂർ റീഗൽ അവന്യൂ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി മെമ്പർ ഡോ. ഐ.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
എംഎസ്എം ജില്ലാ പ്രസിഡന്റ് യഹ് യ മുബാറക് അധ്യക്ഷത വഹിച്ചു. എൻ.എം.അബ്ദുൽ ജലീൽ ,സി.പി.അബ്ദുസ്സമദ് ,ഫാത്തിമ മിൻഹ, അബ്ദുസലാം മുട്ടിൽ , ഇർഷാദ് ഫാറൂഖി, നബീൽ പാലത്ത് എന്നിവർ വിഷയാവതരണം നടത്തി.ഫൈസൽ നൻമണ്ട ,ശുക്കൂർ കോണിക്കൽ ,എം.ടി.അബ്ദുൽ ഗഫൂർ ,പി.അബ്ദുസ്സലാം പുത്തൂർ ,മറിയക്കുട്ടി സുല്ലമിയ്യ ,നദ നസ്റീൻ, സൽമാൻ ഫാറൂഖി, അബ്ദുസ്സലാം കാവുങ്ങൽ , ടി.കെ അഫീഫ് , സാജിദ് പൊക്കുന്ന് ,നസീഫ് അത്താണിക്കൽ, ജദീർ കൂളിമാട്, ഖലീഫ അരീക്കാട്, ഫഹീം മൂഴിക്കൽ, ദിൽഷാദ് പാറന്നൂർ, അൻഷിദ് പാലത്ത്, റിഷാദ് കാക്കൂർ,ആബിദ് പുതിയങ്ങാടി പ്രസംഗിച്ചു. പരിപാടിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഫലസ്തീൻ ഐക്യ ദാർഢ്യ മുദ്രാവാക്യങ്ങൾ ഉയർത്തി.