![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEif3SbdT4ZdEXrQOMc8lL_tiX_DU6XOlvgVQMlymagRw7MwNNg9kExlOrbVlAaaR8ootPorUZAGtFeSdRZ6rNd8S38f1ddc69_yQN8e-cUF0Fp7wZBlSrRB94wrURGO1oWWXVkkEP2ZRpxdrmeL-l8Jh69Viy4dC13O0BPtmgSoTZENY2nroBGH1oBR/s1600/24%2520vartha%252016x9_091516%2520%252896%2529.webp?w=1200&ssl=1)

ചെന്നൈ:കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഇന്ന് തിരുവനന്തപുരത്തെത്തും. ചെന്നൈയിൽ നിന്നാണ് റേക്കുകൾ കേരളത്തിലെത്തുന്നത്. ട്രാക്ക് പരിശോധനയും ട്രയൽ റൺ നടപടികളും പൂർത്തീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നേരിട്ടെത്തി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നുമാണ് സൂചന.
വന്ദേ ഭാരത് ട്രെയിൻ നമ്പർ 13 ആണ് കേരളത്തിന് അനുവദിച്ചത്. ട്രെയിൻ ഷൊർണൂർ വഴി തിരുവനതപുരത്തേക്ക് എത്തുമെന്നുമാണ് അറിയിപ്പ്. 16 ബോഗികളാണ് ട്രെയിനിന് ഉള്ളത്. തിരുവനന്തപുരം–കണ്ണൂര്‍ സര്‍വീസാണ് നടത്തുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പരീക്ഷണ സര്‍വീസ്.
Vande Bharat rakes will reach Kerala today