Stay Tuned!

Subscribe to our newsletter to get our newest articles instantly!

Railway

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം. നിലവിലെ ട്രെയിനുകൾ തമ്മിലുള്ള സമയ വ്യത്യാസവും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. ഇന്‍റർസിറ്റിയുടെ കാര്യത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് എംപി അറിയിച്ചു.

കോഴിക്കോട് മംഗലാപുരം റൂട്ടിൽ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂർ ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് ഷാഫി റെയിൽവേ മന്ത്രിയെ അറിയിച്ചു. പരശുവിലെയും പാസഞ്ചറിലേയും തിരക്കിന്‍റെ സാഹചര്യങ്ങളും വിശദീകരിച്ച ശേഷമാണ് ഈ സമയത്ത് ഒരു ഇന്‍റർസിറ്റി വേണമെന്ന ആവശ്യം അറിയിച്ചത്. നിലവിലെ ട്രെയിനുകളുടെ ഇടവേളയിൽ ഒരു ഇന്‍റസിറ്റി അനുവദിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുവാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് പാലക്കാട് – ഷൊർണ്ണൂർ – കോഴിക്കോട് വഴി രാത്രി മoഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയിൽ ഒരു ഇന്‍റർസിറ്റി അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചതെന്നും ബാക്കി കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി തുടർ ചർച്ചകൾ നടത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയെന്നും ഷാഫി പറമ്പിൽ അറിയിച്ചു. ക്രിസ്മസ് സീസണിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്നും ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala Railway

ട്രെയിൻ ഗതാഗത്തിൽ മാറ്റം, നാളത്തെ ജനശദാബ്ദിയടക്കം റദ്ദാക്കി; യാത്രക്കാർക്കായി കെഎസ്ആ‌‍ർടിസി ഓടും, അറിയേണ്ടത്!

  • February 25, 2023
തിരുവനന്തപുരം: റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ അടിയന്തര മാറ്റം വരുത്തി. നാളെ ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിക്കൊണ്ടും ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയുമാണ് തീരുമാനം
Food Railway Rate

പഴം പൊരിക്ക് 20, ഊണിന് 95; റെയിൽവേ സ്റ്റേഷനിലെ ഭക്ഷണം ഇനി പൊള്ളും

  • February 27, 2023
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും
Total
0
Share