അരീക്കോട് ഫുട്ബോൾ ഗ്രൗണ്ടിൽ ഗ്യാലറിലേക്ക് വെടിക്കെട്ട് വീണ് നിരവധി പേർക്ക് പരിക്ക് -വീഡിയോ

മലപ്പുറം : അരീക്കോട് തെരട്ടമ്മലില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ അപകടം. മത്സരത്തിന് മുമ്പുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത്. മൈതാനത്തിന് അരികിലുള്ളവര്‍ക്ക് നേരെ പടക്കങ്ങള്‍ തെറിച്ചു വീഴുകയായിരുന്നു.
പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് ഫൈനലായിരുന്നു ഇവിടെ. പിന്നീട് മത്സരം പുനരാരംഭിച്ചു.