രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ? പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. മാനസികാരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയും പാനീയങ്ങളെയും പരിചയപ്പെടാം.

  1. ബദാം/ ബദാം മില്‍ക്ക്

ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. അതിനാല്‍ ബദാമോ ബദാം പാലോ രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

  1. ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ആരോ​ഗ്യമുള്ള ഹൃദയത്തിനായി ശീലമാക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

ആഗോളതലത്തിൽ ഹൃദ്രോഗ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൃദയ സൗഹൃദ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ലോകമെമ്പാടുമുള്ള മരണത്തിൻ്റെ …

രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങൾ

രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ? പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. മാനസികാരോഗ്യവുമായും …

ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കുന്നത് മൊത്തത്തിലുള്ള നിങ്ങളുടെ …

മുഖത്തെ ചുളിവുകൾ മാറാൻ കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ

കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും …
  1. പാല്‍

ഒരു ഗ്ലാസ് പാല്‍ രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കത്തെ സഹായിക്കുന്ന ‘മെലാറ്റോണിന്‍’ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ‘ട്രിപ്റ്റോഫാനെ’ തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പാലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം ചെയ്യും.

  1. മധുരക്കിഴങ്ങ്

കാര്‍ബോഹൈട്രേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

  1. ഓട്സ്

ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഓട്സ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

  1. വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

best foods and drinks to help you sleep better

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബീറ്റ്റൂട്ട് ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ക്രമീകരിക്കൂ

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…

Healthy Tips: പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള…