ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. എന്നാൽ ഭാരം കുറയ്ക്കുന്നതിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ സമയവും ഒരുപോലെ പ്രധാനമാണ്. രാവിലെ ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. കാരണം അത് ശരീരഭാരം കുറയ്ക്കുന്നതിന് ഊർജനില കൂട്ടുന്നതിനും സഹായിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി 2019 ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം അതിരാവിലെ കഴിക്കുന്നത് പിന്നീട് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.

ഉച്ചഭക്ഷണം വെെകി കഴിക്കുന്നവരാണ് അധികം ആളുകളും. ഉച്ചഭക്ഷണം നേരത്തെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രോട്ടീൻ, ധാന്യങ്ങൾ, ധാരാളം പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ വിശപ്പുണ്ടെങ്കിൽ വെെകിട്ട് 3:00 മണിക്കും 4:00 ഇടയിൽ സ്നാക്സ് കഴിക്കാവുന്നതാണ്. ലഘുവും ആരോഗ്യകരവുമായ ലഘുഭക്ഷണം ആകണം കഴിക്കേണ്ടത്. ഇത് മെറ്റബോളിസത്തെ നിലനിർത്തും. പഴങ്ങൾ, നട്സ് പോലുള്ളവ കഴിക്കുക.

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. ഇത് ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ ആവശ്യമായ സമയം നൽകുക ചെയ്യുന്നു. അത്താഴം വെെകി കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

best time eat food for weight loss

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബീറ്റ്റൂട്ട് ജ്യൂസിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള തലച്ചോറിൻ്റെ ആരോഗ്യം ബീറ്റ്റൂട്ട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്. ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ്…

Healthy Tips: പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ​ഗുണങ്ങളറിയാം

നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത് കൊണ്ട് തന്നെ ഏറെ പോഷക​ഗുണമുള്ള…

ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കൂ, അറിയാം അഞ്ച് ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, ബി2, സി, ഇ,…