ബേ​പ്പൂ​ർ​ ​:​ ​ഈമാസം​ 27​ ,​ 28,​ 29​ ​തി​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​ബേ​പ്പൂ​ർ​ ​വാ​ട്ട​ർ​ ​ഫെ​സ്റ്റി​ന് ​മു​ന്നോ​ടി​യാ​യി​ ​മ​റീ​ന​ ​ബീ​ച്ചി​ൽ​ ​പൂ​ർ​ത്തി​യാ​യ​ ​ബേ​പ്പൂ​ർ​ ​ആ​ൻ​ഡ് ​ബി​യോ​ണ്ട് ​സ​മ​ഗ്ര​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​ആ​ദ്യ​ഘ​ട്ടം​ ​ഇ​ന്ന് ​നാ​ടി​ന് ​സ​മ​ർ​പ്പി​ക്കും.​ ​വൈ​കി​ട്ട് 6.30​ ​ന് ​ടൂ​റി​സം​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മേ​യ​ർ​ ​ഡോ.​ബീ​നാ​ ​ഫി​ലി​പ്പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സം​സ്ഥാ​ന​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​വ​കു​പ്പ് 9.​ 94​ ​കോ​ടി​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​ഒ​ന്നാം​ ​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ക​ട​ലി​ലേ​ക്ക് ​ഒ​രു​ ​കി​ലോ​മീ​റ്റ​റോ​ളം​ ​നീ​ളു​ന്ന​ ​സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണം.​ ​

പു​ലി​മൂ​ട്ടി​ൽ​ ​ത​ക​ർ​ന്ന​ ​ഇ​രി​പ്പി​ട​ങ്ങ​ളും​ ​അ​ല​ങ്കാ​ര​ ​ദീ​പ​ങ്ങ​ളും​ ​മാ​റ്റി​ ​സ്ഥാ​പി​ച്ചു.​ ​അ​ടി​ത്ത​റ​യി​ൽ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ബ്ലൂ​സ്പ്രേ​ ​കോ​ൺ​ക്രീ​റ്റിം​ഗ് ​ഒ​രു​ക്കി.​ഗ്രാ​നൈ​റ്റ് ​പാ​ളി​ക​ൾ​ ​വി​രി​ച്ചും ഡ്രൈ​നേ​ജ് സൗകര്യം ഒരുക്കിയും കൂടുതൽ ആകർഷണീയമാക്കി. പൂർണസമയം​ ​ലൈ​ഫ് ​ഗാ​ർ​ഡു​ക​ളു​ടെ​ ​സേ​വ​നം​ ​.​ ​ര​ണ്ടാം​ ​ഘ​ട്ട​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക്കാ​യി​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​വ​കു​പ്പ് 15​ ​കോ​ടി​ ​കൂ​ടി​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​ ​ഘ​ട്ടം​ ​ഘ​ട്ട​മാ​യി​ ​ബേ​പ്പൂ​രി​നെ​ ​ആ​ഗോ​ള​ ​മാ​തൃ​ക​യാ​യി​ ​ഉ​ത്ത​ര​വാ​ദി​ത്വ​ ​ടൂ​റി​സം​ ​കേ​ന്ദ്ര​മാ​ക്കു​ക​ ​എ​ന്ന​താ​ണ് ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​വാ​ട്ട​ർ​ ​ഫെ​സ്റ്റി​ന്റെ​ ​മു​ഖ്യ​ ​വേ​ദി​യാ​യ​ ​ചാ​ലി​യാ​റും​ ​ക​ട​ലും​ ​സം​ഗ​മി​ക്കു​ന്ന​ ​തീ​ര​ത്തെ​ ​സൗ​ന്ദ​ര്യം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​മു​ൻ​നി​ർ​ത്തി​യു​മാ​ണ് ​ന​വീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ ,…

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…

നാളെ കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: നാളെ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

SKSSF കോഴിക്കോട് ജില്ലാ സർഗലയം : ഫറോക്ക് മേഘല ചാമ്പ്യൻമാർ

കൊടുവള്ളി, ദാറുൽ അസ്‌ഹറിന്റെ പരിസരങ്ങളിൽ മനോഹരങ്ങളായ ഇസ്‌ലാമിക കലയുടെ തനത് രൂപങ്ങൾ പെയ്തിറങ്ങിയ സുവർണമണ്ണിൽ ജില്ലാ…