ബേപ്പൂരിലെയും ചാലിയത്തെയും ഓളപ്പരപ്പിലും കടല്‍ത്തീരങ്ങളിലും ഇനിയുള്ള മൂന്നു ദിനരാത്രങ്ങള്‍ സാഹസികതയുടെയും വിനോദത്തിന്റെയും ആരവമുയരും. അന്താരാഷ്ട്ര സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇതിനകം ഇടം നേടിയ ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ നാലിന് ഇന്ന് (ഡിസംബര്‍ 27) കൊടിയുയരും. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിയും സംയുക്തമായി സംഘടിപ്പിക്കുന്ന വാട്ടര്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട പരിപാടികള്‍ ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ചാലിയത്തും നല്ലൂര്‍ മിനി സ്റ്റേഡിയത്തിലുമായാണ് അരങ്ങേറുക.

27ന് നാളെ രാവിലെ ആറു മണിക്ക് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് വാട്ടര്‍ ഫെസ്റ്റിന്റെ പതാകയും വഹിച്ചുള്ള സൈക്കിള്‍ റാലിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ എട്ടു മണിയോടെ ബേപ്പൂര്‍ ബീച്ചില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പാതകയുയര്‍ത്തും.

രാവിലെ 10 മണി മുതല്‍ ബേപ്പൂര്‍ കടലില്‍ സെയ്‌ലിംഗ്, ബേപ്പൂര്‍ ബീച്ചില്‍ സര്‍ഫിംഗ്, ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ബ്രേക്ക് വാട്ടറില്‍ ഡിങ്കി ബോട്ട് റേസ്, ഫ്ളൈബോര്‍ഡ് ഡെമോ, ബേപ്പൂര്‍ ബീച്ചില്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ എന്നിവ അരങ്ങേറും. ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതല്‍ ബ്രേക്ക് വാട്ടറില്‍ വലവീശല്‍, ബേപ്പൂര്‍ മറീനയില്‍ പാരാമോട്ടോറിംഗ്, വൈകിട്ട് നാലു മണി മുതല്‍ ബ്രേക്ക് വാട്ടറില്‍ ട്രഷര്‍ ഹണ്ട് എന്നിവയും നടക്കും.

ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിക്കും. വൈകിട്ട് നാലു മണിക്ക് ബേപ്പൂര്‍ കയര്‍ ഫാക്ടറി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ആറു മണിയോടെ ഉദ്ഘാടന വേദിയായ ബേപ്പൂര്‍ ബീച്ചില്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികനായ യുവാവ്; ഡ്രൈവർ ബ്രേക്കിട്ടു, ഒഴിവായത് ദുരന്തം; വീഡിയോ

കൊടുവള്ളി നഗരത്തിൽ ഫെഡൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.

നാളെ കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോഴിക്കോട്: നാളെ ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

കൂടരഞ്ഞി കുളിരാമുട്ടിയിൽ ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

തിരുവമ്പാടി: കൂടരഞ്ഞി കുളിരാമുട്ടിയിൽ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച ട്രാവല്ലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു.…

ഉരുൾപൊട്ടൽ: രാജ്യത്തെ പത്ത്‌ സാധ്യതാജില്ലകളിൽ നാലെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഉരുൾപൊട്ടൽസാധ്യത കൂടുതലുള്ള പത്തുജില്ലകളിൽ നാലും കേരളത്തിൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ്…