കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍ ആണെന്ന് പോലീസ് കണ്ടെത്തി.

വാടകയ്‌ക്കെടുത്ത ഈ കാറിലായിരുന്നു യുവതിയുമായി പ്രതി ലോഡ്ജില്‍ എത്തിയതെന്നും കണ്ടെത്തി. കേസില്‍ അന്വേഷണം ശക്തമാക്കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാര്‍ ഉടമയായ സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതി അയല്‍ സംസ്ഥാനത്തേക്ക് കടന്നതായാണ് വിവരം. പാലക്കാട് വരെ പ്രതി കാറിലാണ് പോയത്. കാര്‍ പാലക്കാട് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന സൂചന കിട്ടിയത്. ഇതോടെ നേരത്തെ അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത പൊലീസ് കൊലപാതത്തിന് അബ്ദുള്‍ സനൂഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ബി എന്‍ എസ് 103 (1) പ്രകാരമാണ് കേസ്.

തൃശൂര്‍ തിരുവില്ല്വാമല സ്വദേശിയായ അബ്ദുല്‍ സനൂഫാണ് യുവതിക്കൊപ്പം ലോഡ്ജില്‍ മുറി എടുത്തത്. 25 നു രാത്രി ലോഡ്ജില്‍ നിന്ന് പോയതാണ് അബ്ദുള്‍ സനൂഫ്. ഇയാള്‍ ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പ്രതിക്കായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പോലീസ് പരിശോധന തുടരുകയാണ്.

കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. പ്രതി അബ്ദുല്‍ സനൂഫിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്ക് പാസ്‌പോര്‍ട്ട് ഇല്ല എന്നും പോലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കൊടൈക്കനാല്‍: ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്​റ്റില്‍. മഞ്ഞുമ്മൽ ബോയ്സ് കണ്ട…