നഖത്തെ ബലമുള്ളതാക്കാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ നഖങ്ങളെ ബലമുള്ളതാക്കുന്നു. നഖങ്ങളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.

ഒന്ന്

ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യമുള്ള നഖങ്ങളുടെയും മുടിയുടെയും വളർച്ചയെ സഹായിക്കുന്നു. ഫ്ലാക്സ് സീഡിൽ മഗ്നീഷ്യം കൂടുതലാണ്. ഇത് നഖത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്നു.

രണ്ട്

വിറ്റാമിൻ എയും സിയും കൂടാതെ നാരുകളും അടങ്ങിയ മുന്തിരി നഖങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
മുന്തിരിയിൽ ശക്തമായ ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് നഖത്തിൽ ഉണ്ടാകുന്ന ഫംഗസിനെ തടയുന്നതിന് സഹായിക്കുന്നു.

മൂന്ന്

ശക്തവും തിളക്കമുള്ളതുമായ നഖങ്ങൾക്ക് മുട്ട പ്രധാന ഭക്ഷണമാണ്. കൂടാതെ, മുട്ടയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നഖത്തിൻ്റെ കനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ആരോ​ഗ്യമുള്ള ഹൃദയത്തിനായി ശീലമാക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

ആഗോളതലത്തിൽ ഹൃദ്രോഗ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൃദയ സൗഹൃദ ഭക്ഷണക്രമം നിലനിർത്തേണ്ടത് അത്യാവശ്യമാണ് …

രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങൾ

രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ? പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ …

നാല്

സാൽമൺ മത്സ്യത്തിൽ വിറ്റാമിൻ ഡി, പ്രോട്ടീൻ, ബയോട്ടിൻ, സിങ്ക്, കോപ്പർ, സെലിനിയം, വൈറ്റമിൻ ബി 6, ബി 1, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നഖങ്ങൾ പൊട്ടുന്നത് തടയുന്നു.

അഞ്ച്

നഖങ്ങൾ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ് പയർ. പയറിലും ബീൻസിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. നഖങ്ങൾ പൊട്ടുന്നത് തടയുക ചെയ്യുന്നു.

ആറ്

സിട്രസ് പഴങ്ങൾ, സ്ട്രോബെറി, കുരുമുളക്, ബ്രൊക്കോളി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങൾക്ക് ശക്തിയും ഘടനയും നൽകുന്ന പ്രോട്ടീനായ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

ഏഴ്

പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിൻ ബി 12 എന്നിവ പാലുൽപന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് നഖങ്ങളുടെ കരുത്ത് നിലനിർത്താൻ സഹായിക്കും.

foods for nail health

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് നെല്ല്യാടി പുഴയിൽ

കൊയിലാണ്ടി:നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ…

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ ,…

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടോ? . പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം ഇനി ഒരു റോഡിലൂടെ മാത്രം

കോഴിക്കോട്:നവീകരണ പ്രവൃത്തികളുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾ വരുന്നതിലും പോകുന്നതിലും പുതിയ…