കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടോ? . പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്. നിർജ്ജലീകരണം, അമിതമായ സ്ക്രീൻ ഉപയോഗം, ഉറക്കകുറവ്, സ്ട്രെസ്, തുടങ്ങി പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം. കറുപ്പിനെ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പൊടിക്കെെ നോക്കിയാലോ?
ഒന്ന്
ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തിലെ പാടുകളും അതുപോലെ നിറവ്യത്യാസവുമൊക്കെ മാറ്റാൻ സഹായിക്കുന്നതാണ്. ഉരുളക്കിഴങ്ങ് പേസ്റ്റിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് കറുപ്പ് അകറ്റുന്നതിന് സഹായിക്കുന്നു.
രണ്ട്
1 ടീസ്പൂൺ കാപ്പിപൊടിയും അൽപം തെെരും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഇത് കറുപ്പ് എളുപ്പം അകറ്റാൻ സഹായിക്കും. തൈരിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തെ സുന്ദരമാക്കും.
മൂന്ന്
ഓറഞ്ചിന്റെ തൊലി നന്നായി പൊടിച്ചതിലേക്ക് അൽപം തെെര് ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും കൺതടങ്ങളിലെ കറുപ്പ് മാറാൻ ഉപകരിക്കും.
മുഖത്തെ ചുളിവുകൾ മാറാൻ കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ
വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം
നാല്
ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിനു താഴെയുള്ള കറുത്ത നിറം മാറാൻ സഹായിക്കും.
അഞ്ച്
ഒരു സ്പീൺ കറ്റാർവാഴ ജെല്ലും റോസ് വാട്ടറും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. 20 മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. കറുപ്പ് മാറാൻ മികച്ചൊരു പാക്കാണിത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
ആറ്
രണ്ട് സ്പൂൺ വെള്ളരിക്ക ജ്യൂസും അൽപം തക്കാളി നീരും യോജിപ്പിച്ച് കണ്ണിന് താഴേ പുരട്ടുക. ഇതും കറുപ്പ് മാറാൻ മികച്ചതാണ്.
How to Remove Dark Circles Under Eyes