Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kalolsavam 2024-25

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും.

25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്, പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.

ഉരുള്‍പൊട്ടൽ ദുരന്തത്തെ അതിജിർീവിച്ച വെള്ളാർമല സ്കൂളിലെ വിദ്യാ‍ർത്ഥികളും തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് എത്തുന്നുണ്ട്. നാടകാവതരണത്തിന് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയാണ് വെള്ളാർമലയിലെ കുട്ടികള്‍ തെരഞ്ഞെടുത്തത്.

Kerala School Kalolsavam festival 2024 -2025 today trivandrum

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kalolsavam 2024-25

കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിൽ; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോടും കണ്ണൂരും തൃശൂരും

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിൽ. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും. സമയക്രമം പാലിക്കാനാവാത്തത് ഇക്കുറിയും പ്രതിസന്ധിയായി. ജനപ്രിയ
Kalolsavam 2024-25

സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇ‌ഞ്ചോടിഞ്ച് മത്സരം; ഒരു ദിവസം ബാക്കി നിൽക്കെ മുന്നേറ്റം തുടർന്ന് കണ്ണൂർ

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 718 പോയിന്റുമായി
Total
0
Share