Stay Tuned!

Subscribe to our newsletter to get our newest articles instantly!

Crime Kochi sexual Crime

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചി: ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു. 2024 ഡിസംബറിൽ ആയിരുന്നു സംഭവം. ഭയന്ന പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. കുട്ടിക്ക് കൗൺസിലിങ് നൽകി. ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒമ്പതാം ക്ലാസുകാരനെ കുറിച്ച് പൊലീസ് വിവരം സ്വീകരിക്കുന്നതിനിടയാണ് പുതിയ പരാതി പൊലീസിന് ലഭിച്ചത്. പാലാരിവട്ടം പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് തുടർച്ചയായി കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂർത്തിയാകാത്തയാൾ ആയതിനാൽ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോർട്ട് നൽകും.

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Crime Malappuram

‘25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു’, എടരിക്കോട് വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റിൽ

  • February 25, 2023
മലപ്പുറം: മലപ്പുറത്ത്‌ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള
Crime Kerala sexual Crime

‘കുട്ടികളെ ലൈവ് സെഷനുകൾക്ക് ഉപയോഗിക്കുന്നു’; ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 12 പേർ അറസ്റ്റിൽ

  • February 27, 2023
തിരുവനന്തപുരം:ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഐടി ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആളുകളുണ്ട്. 142 കേസുകളാണ് സംസ്ഥാന വ്യാപകമായി
Total
0
Share