കോഴിക്കോട്: പുതുതായി നിര്‍മിച്ച ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും അവ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. വെണ്ണക്കാട് സ്വദേശി കബീര്‍, ആരാമ്പ്രം എടിയാടി പൊയ്യയില്‍ സലിം, ആരാമ്പ്രം സ്വദേശി റിന്‍ഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആരാമ്പ്രം ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം പുതുതായി നിര്‍മിച്ച വീട്ടില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വീടിന്റെ താഴെ നില ക്ലബ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശീതീകരിച്ച മുറിയില്‍ ഹുക്ക, കാരം ബോര്‍ഡ്, ടി.വി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുകള്‍ നിലയില്‍ വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇവിടെ കോളേജ് വിദ്യാര്‍ത്ഥികളും മറ്റും വരാറുണ്ടെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. 14 ഗ്രാമോളം കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. കുന്നമംഗലം എസ്‌ഐ നിതിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജീഷ്, ജിനചന്ദ്രന്‍, വിപിന്‍, അരുണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതിനിടെ പാലക്കാട് ജില്ലയിൽ തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ്‌ ഹാരിസ്(29), നൗഷാദ്(35), മുഹമ്മദ്‌ ഫാഹിസ് (29 ) എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട്‌ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ. ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി.എം.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കേസ് കണ്ടെടുത്തത്.

kozhikode latest drug case three youth arrested with hybrid cannabis from newly built house

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

‘കാറിലുണ്ടായിരുന്നത് തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന വനിതാ ഡോക്ടർ’; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ…

കുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍…

നടക്കാവിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് | എംഡിഎംഎയുമായി നടക്കാവ് ചക്കോരത്ത്കുളം ഭാഗത്ത് നിന്നും രണ്ട് പേരെ പോലീസ് പിടികൂടി. കാസർകോഡ്…

എരഞ്ഞിപ്പാലത്ത് യുവതിയുടെ കൊല; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാര്‍

കോഴിക്കോട് | എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി അബ്ദുല്‍ സനൂഫ് രക്ഷപ്പെടാന്‍ ഉപയോഗിച്ചത്…