മലപ്പുറം: മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ നീലിയാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. നീലിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.

വന മേഖലയിൽ വെച്ചാണ് നീലിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. നീലിക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. മൂത്തേടം വന മേഖലയാണ്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. പതിവുപോലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഏറെ നേരത്തിന് ശേഷമാണ് ആശുപത്രിയിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് നെല്ല്യാടി പുഴയിൽ

കൊയിലാണ്ടി:നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കൊയിലാണ്ടി നെല്യാടി കളത്തിൻ കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ…

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ ,…

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇതാ ചില പൊടിക്കെെകൾ

കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടോ? . പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശനം ഇനി ഒരു റോഡിലൂടെ മാത്രം

കോഴിക്കോട്:നവീകരണ പ്രവൃത്തികളുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോ ഒഴികെയുള്ള വാഹനങ്ങൾ വരുന്നതിലും പോകുന്നതിലും പുതിയ…