സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും.

റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശിപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും. അതിനിടെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോധവത്കരണ വീഡിയോയുമായി ഗതാഗത മന്ത്രി രംഗത്തെത്തി.

പ്രായോഗികമായി ചിന്തിച്ചാല്‍ വളരെ തുച്ഛമായ തുകകൊണ്ട് റോഡുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും എന്നാല്‍ പഠന റിപ്പോര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്യുന്ന ജോലികള്‍ ചെയ്യാനുള്ള സാമ്പത്തികം സംസ്ഥാന സര്‍ക്കാറിനില്ല.അതിനായി കേന്ദ്രത്തിന്റെ സഹായവും ലഭിക്കില്ല. ഇത്തരം പഠനങ്ങള്‍ വലിയ തുകയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് പല പരിഷ്‌കാരങ്ങളും നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നത് മന്ത്രി പറഞ്ഞു.

Police-MVD joint inspection from today

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ചു; സ്കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്:അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ…

കോഴിക്കോട് ജില്ലയിൽ 32 അപകട മേഖലകൾ

കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ…

കണ്ണൂര്‍ വളക്കൈ സ്‌കൂള്‍ ബസ് അപകടം: വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി എംവിഡി: മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍; വീഡിയോ

കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം…

മലപ്പുറം പൊലീസിന്റെ ഓഫർ! ഹെൽമെറ്റിട്ടോ സമ്മാനം വീട്ടിലെത്തും, ദിതാണ് കാര്യം

മലപ്പുറം: മലപ്പുറത്ത് ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് വച്ചാൽ സ്വന്തം തടികേടാകാതിരിക്കുക മാത്രമല്ല, പൊലീസിന്‍റെ സമ്മാനവും വീട്ടിലെത്തും.…