Stay Tuned!

Subscribe to our newsletter to get our newest articles instantly!

Healthy Tips

ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

വിറ്റാമിനുകളും ധാതുക്കളും ഫൈബറുമൊക്കെ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ‘ഫിഗ്സ്’ അഥവാ ഉണക്ക അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നതും ഉണക്ക അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും […]

Healthy Tips

രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങൾ

രാത്രി നന്നായി ഉറങ്ങാന്‍ പറ്റുന്നില്ലേ? പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. മാനസികാരോഗ്യവുമായും ഇതിന് ബന്ധമുണ്ട്. ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെയും പാനീയങ്ങളെയും പരിചയപ്പെടാം. ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം […]

Healthy Tips

മുഖത്തെ ചുളിവുകൾ മാറാൻ കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ

കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. കാപ്പിയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കാപ്പിപൊടി ഉപയോഗിച്ച് പല സ്‌ക്രബുകളും ഫേസ് പാക്കുകളുമൊക്കെ മുഖത്തിടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ ഒന്ന് അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ […]

Healthy Tips

വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പതിവാക്കൂ, കാരണം

വിറ്റമിൻ എ, ബി, സി, ഡി എന്നിവ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് വിറ്റാമിൻ കെയും. ശരീരത്തിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ കെ. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ചില കാരണങ്ങൾ അറിയാം. അസ്ഥികളുടെ ആരോഗ്യം ആരോഗ്യമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് വിറ്റാമിൻ കെ അത്യന്താപേക്ഷിതമാണ്. എല്ലുകളെ ബലമുള്ളതാക്കാൻ വിറ്റാമിൻ കെ സഹായിക്കുന്നു. എല്ലിൻറെ സമഗ്രത നിലനിർത്തുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് ഇത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും ഹൃദയാരോഗ്യത്തിൽ […]

Health Kerala

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം […]

Healthy Tips

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേർക്കൂ, അറിയാം ഗുണങ്ങള്‍

പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ബ്ലഡ് ഷുഗര്‍ മുതല്‍ ശരീരഭാരം വരെ കൂടാന്‍ ഇത് കാരണമാകും. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കരയില്‍ സുക്രോസ് അടങ്ങിയിരിക്കുന്നതിനാലാണ് ഇവ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നത്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, അയേണ്‍, ഫോളേറ്റ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ ശർക്കരയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന് വേണ്ട ഊര്‍ജം […]

Healthy Tips

Health Tips : മുഖം സുന്ദരമാക്കാൻ കറ്റാർവാഴ മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും ചർമ്മത്തെ പുതുമയോടെ വയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഡാർക് സ്പോട്ട്സ്, ചർമ്മത്തിലെ വീക്കം, എന്നിവയൊക്കെ മാറ്റാൻ ഇത് സഹായിക്കും. മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും […]

Healthy Tips

ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കൂ, അറിയാം അഞ്ച് ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, ബി2, സി, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയേൺ, ഫോളേറ്റ്, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. പേരയ്ക്കയിൽ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മലബന്ധത്തെ തടയാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. […]

Healthy Tips

ചെറുപ്പകാലത്തിലെ ദുരനുഭവങ്ങൾ വലുതാകുമ്പോൾ എങ്ങനെ ഒരു വ്യക്തിയെ ബാധിക്കും?

ഒറ്റയ്ക്കു ജീവിച്ചാൽ മതിയെന്ന് തോന്നും. ആരെയും ഒരു പരിധിയിൽ അധികം വിശ്വസിക്കാൻ കൊള്ളില്ല എന്ന ചിന്ത. 23 കാരിയായ ആ പെൺകുട്ടി വല്ലാത്ത ടെൻഷൻ അനുഭവിച്ചു. സൗഹൃദത്തെക്കുറിച്ചും, കല്യാണത്തെക്കുറിച്ചും ആരെങ്കിലും സംസാരിക്കുന്നത് കേട്ടാൽ അവൾക്കു ടെൻഷനും ദേഷ്യവും ഒക്കെ തോന്നി. അവൾക്ക് ചെറിയ പ്രായത്തിൽ ബന്ധുവായ ഒരാളുടെ ക്രൂരതയ്ക്ക് ഇരയാവേണ്ടി വന്നു. അന്ന് അവൾ നേരിട്ട ദുരനുഭവം അവളുടെ അച്ഛനോട് അവൾ പറഞ്ഞുവെങ്കിലും അത് വിശ്വസിക്കാൻ അച്ഛൻ തയ്യാറായില്ല. അവൾ നുണ പറയുകയാണ് എന്നു പറഞ്ഞ അച്ഛൻ […]

Healthy Tips

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഭക്ഷണം കഴിക്കുന്ന സമയം ഇങ്ങനെ ക്രമീകരിക്കൂ

അത്താഴത്തിൻ്റെ സമയം ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക.