Stay Tuned!

Subscribe to our newsletter to get our newest articles instantly!

Kalolsavam 2024-25

സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇ‌ഞ്ചോടിഞ്ച് മത്സരം; ഒരു ദിവസം ബാക്കി നിൽക്കെ മുന്നേറ്റം തുടർന്ന് കണ്ണൂർ

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 718 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ. 713 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 707 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാ‍‍ർമൽ ഹയർ സെക്കന്ററി സ്കൂൾ 93 […]

police

വടകരയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ എൻഐടി സംഘത്തിൻ്റെ നിർണായക കണ്ടെത്തൽ; മരണ കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത്

കോഴിക്കോട്: വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളിൽ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പൊലീസിനൊപ്പം ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച […]

Theft

കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ. കൊടുവള്ളി വാവാട് വാടകക്ക് താമസിക്കുന്ന കോട്ടപറമ്പിൽ വീട്ടിൽ റാക്കിബ് ആണ് പിടിയിലായത്. ഫറോക്ക് ക്രൈം സ്ക്വാഡിന്‍റെയും നല്ലളം പൊലിസിന്‍റെയും സംയുക്ത വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നവംബർ മാസം നല്ലളം ഉളിശ്ശേരി കുന്ന് സ്വദേശിയായ ഹുദൈവ് റഹ്മാൻ്റെ മോട്ടോർ സൈക്കിൾ വീടിന് സമീപത്ത് നിന്നും മോഷണം പോയിരുന്നു. വാഹനം രണ്ട് ദിവസമായി ഫറോക്ക് നല്ലളം ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കുണ്ടായിത്തോട് […]

Accident

ദിണ്ടിഗലിൽ വാഹനാപകടം; രണ്ട് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം, കുഞ്ഞുങ്ങളടക്കം 10 പേർക്ക് പരിക്ക്

തമിഴ്നാട് ദിണ്ടിഗലിലുണ്ടായ കാർ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം. car accident in dindigul

police traffic

പുതുവത്സരാഘോഷം; കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിപുലമായ സുരക്ഷാക്രമീകരണങ്ങൾ

കോഴിക്കോട്: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിപുലമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇതിനായി എഴുനൂറ്റിയമ്പതോളം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും. പുതുവത്സരാഘോഷങ്ങളുടെ മറവിൽ യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുവാൻ പാടുള്ളതല്ല. ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടുകൂടി മാത്രം നടത്താൻ സംഘാടകർ ഉറപ്പുവരുത്തേണ്ടതാണ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കാർ/ബൈക്ക് റേസിംഗ് നടത്തുന്നതും, പൊതുസ്ഥലങ്ങളിൽവെച്ച് പരസ്യമായി മദ്യപിക്കുന്നതും, മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയുന്നതിനായി പോലീസിന്റെ ശക്തമായ നടപടികൾ ഉണ്ടായിരിക്കുന്നതാണ്. […]

Accident

പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ അപകടം, കാറിടിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു

പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ അപകടം, കാറിടിച്ച് കോഴിക്കോട് സ്വദേശിനി മരിച്ചു എടവണ്ണ – കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്

Kozhikode Tourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഇന്ന് തുടക്കമാവും

വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഡ്രോണ്‍ ഷോ, സംഗീത, കലാ പരിപാടികള്‍, കൈറ്റ് ഫെസ്റ്റിവല്‍

Death

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം. വടകര കരിമ്പനപ്പാലത്താണ് സംഭവം. KL 54 P 1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പട്ടാമ്പി സ്വദേശികളായ മനോജും ജോയലുമാണ് മരിച്ചതെന്ന് വടകര റൂറൽ എസ്പി നിതിൻ രാജ് ട്വന്റിഫോറിനോട് പറഞ്ഞു. വിശ്രമിക്കുന്നതിനിടയിൽ എസിയുടെ തകരാർ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. പൊന്നാനിയിൽ രജിസ്റ്റർ ചെയ്ത വാഹനമാണ്. ഫ്രന്റ് ലൈൻ ഹോസ്പിറ്റാലിറ്റിയുടേതാണ് വാഹനമെന്നും നാസർ എന്നയാളുടെ പേരിലാണിതെന്നും പൊലീസ് അറിയിച്ചു.കാരവൻ രണ്ട് ദിവസമായി നിർത്തിയിട്ടത് സംശയം തോന്നി […]

Accident Kozhikode KSRTC

കല്ലുത്താൻകടവിൽ വാഹനപകടം : ഇരുചക്ര യാത്രികൻ മരണപ്പെട്ടു

കോഴിക്കോട് : കല്ലുത്താൻകടവിൽ ഫുട്ട്പാത്തിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണ യുവാവ് കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. കല്ലുത്താൻകടവ് പാലത്തിനു മുകളിൽ ആണ് അപകടം. കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ തൽക്ഷണം മരിച്ചു. ഗോവിന്ദപുരം സ്വദേശി റോഷൻ ആണ് മരിച്ചത്. മാനന്തവാടിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ബസാണ് യുവാവിന്റെ ദേഹത്ത് കൂടി കയറിയിറങ്ങിയത്. റോഷൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് […]