Stay Tuned!

Subscribe to our newsletter to get our newest articles instantly!

Accident Kozhikode

എളേറ്റിൽ വട്ടോളിയിൽ അന്യസംസ്ഥാന തൊഴിലാളി സ്ലാബിന് അടിയിൽ കുടുങ്ങി മരണപ്പെട്ടു.

എളേറ്റിൽ:എളേറ്റിൽ വട്ടോളി തറോലിൽ അന്യസംസ്ഥാന തൊഴിലാളി കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങി മരണപ്പെട്ടു. കത്തറമ്മലിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടതെന്നാണ് വിവരം. പഴയ വീടിന്റെ കോൺക്രീറ്റ് കട്ട് ചെയ്ത് ഒഴിവാക്കുന്നതിനിടെ സ്ലാബ് നിലം പതിക്കുകയും തൊഴിലാളി അതിനടിയിൽ കുടുങ്ങുകയുമായിരുന്നു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. Elettil concrete slab accident

Accident

ഫറോക്കിൽ വാഹനങ്ങളുടെ കൂട്ടിയിടി; സ്വകാര്യ– കെഎസ്ആർടിസി ബസുകൾ, ലോറി, ഓട്ടോറിക്ഷ

കോഴിക്കോട്: ഫറോക്ക് ചുങ്കം എട്ടേനാല് ദേശീയപാതയിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 14 പേർക്ക് പരുക്ക്. ശനിയാഴ്ച രാവിലെ 6 മണിയോടെ കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും പാലക്കാട് നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ബസിലെ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർ, ടിപ്പർ ലോറിയുടെ ഡ്രൈവർ എന്നിവർക്കുമാണ് പരുക്കേറ്റത്. ഇവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. Kozhikode accident leaves 14 injured after a […]

quotation

സി.സി.ടി.വി സ്ഥാപിക്കല്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ ബില്‍ഡിംഗ് കോറിഡോറിലും സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം കെട്ടിടത്തിന്റെ മുന്‍ഭാഗത്തും സി.സി.ടി.വി സ്ഥാപിക്കുന്നതിന് താത്പര്യമുളള കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ – 673005 എന്ന വിലാസത്തില്‍ അയക്കണം. ഡിസംബര്‍ 26 ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. വിശദാംശങ്ങള്‍ക്ക് www.geckkd.ac.in.

Railway

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം. നിലവിലെ ട്രെയിനുകൾ തമ്മിലുള്ള സമയ വ്യത്യാസവും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. ഇന്‍റർസിറ്റിയുടെ കാര്യത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് എംപി അറിയിച്ചു. കോഴിക്കോട് മംഗലാപുരം റൂട്ടിൽ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂർ ഇടവിട്ടെ […]

Kozhikode Tourism

സുന്ദരിയായി ബേപ്പൂർ മറീന ബീച്ച്

ബേ​പ്പൂ​ർ​ ​:​ ​ഈമാസം​ 27​ ,​ 28,​ 29​ ​തി​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​ബേ​പ്പൂ​ർ​ ​വാ​ട്ട​ർ​ ​ഫെ​സ്റ്റി​ന് ​മു​ന്നോ​ടി​യാ​യി​ ​മ​റീ​ന​ ​ബീ​ച്ചി​ൽ​ ​പൂ​ർ​ത്തി​യാ​യ​ ​ബേ​പ്പൂ​ർ​ ​ആ​ൻ​ഡ് ​ബി​യോ​ണ്ട് ​സ​മ​ഗ്ര​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​ആ​ദ്യ​ഘ​ട്ടം​ ​ഇ​ന്ന് ​നാ​ടി​ന് ​സ​മ​ർ​പ്പി​ക്കും.​ ​വൈ​കി​ട്ട് 6.30​ ​ന് ​ടൂ​റി​സം​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മേ​യ​ർ​ ​ഡോ.​ബീ​നാ​ ​ഫി​ലി​പ്പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സം​സ്ഥാ​ന​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​വ​കു​പ്പ് 9.​ 94​ ​കോ​ടി​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​ഒ​ന്നാം​ ​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ […]

Auction police

63 വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 63 വാഹനങ്ങള്‍  www.ecommerce.com മുഖേന ഡിസംബര്‍ 26 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 25  വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ പകല്‍ 10 മുതല്‍ അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ – 0495 2722673.

Kozhikode Local news

SKSSF കോഴിക്കോട് ജില്ലാ സർഗലയം : ഫറോക്ക് മേഘല ചാമ്പ്യൻമാർ

കൊടുവള്ളി, ദാറുൽ അസ്‌ഹറിന്റെ പരിസരങ്ങളിൽ മനോഹരങ്ങളായ ഇസ്‌ലാമിക കലയുടെ തനത് രൂപങ്ങൾ പെയ്തിറങ്ങിയ സുവർണമണ്ണിൽ ജില്ലാ സർഗലയത്തിന് സമാപനം. നാലു ദിവസങ്ങളിലായി മൂന്ന് വിഭാഗങ്ങളിൽ എട്ട് വേദികളിലായി 2000പരം പ്രതിഭകൾ മാറ്റുരച്ച സർഗലയത്തിൽ വാശിയേറിയ ഇഞ്ചോടിഞ്ച് പോ രാട്ടത്തിനൊടുവിൽ ജനറൽ വിഭാഗത്തിൽ 308 പോയിന്റ് നേടി ഫറോക്ക് മേഖല ചാംപ്യന്മാരായി. 284 പോയിന്റ് നേടിയ പന്തീരാങ്കാവ് മേഖല രണ്ടാം സ്ഥാനവും 270 പോയിൻ്റോടെ നരിക്കുനി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനറൽ സൂപ്പർ സീനിയർ വിഭാഗത്തിൽ താമരശേരി […]