രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ എംവിഡി തടഞ്ഞു; വാഹനമോടിച്ച ‘കുട്ടി’ ഡ്രൈവർ ഓടി രക്ഷപ്പെട്ടു
ആലപ്പുഴ:ആലപ്പുഴ ചേർത്തല മായിത്തറയിൽ പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ. എംവിഡി വാഹനം തടഞ്ഞതോടെ 12കാരൻ ഓടിരക്ഷപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയിലാണ് 12 വയസുകാരനാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവായിട്ടുള്ള വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടയിലെത്തിയ പിക്കപ്പ് വാൻ തടഞ്ഞുനിര്‍ത്തി. തുടര്‍ന്നാണ് വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് മനസിലായത്. എംവിഡി ഉദ്യോഗസ്ഥരെ കണ്ട ഉടനെ കുട്ടി ഓടിരക്ഷപ്പെട്ടു. വാഹനത്തിന്‍റെ താക്കോലുമായാണ് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് […]