Stay Tuned!

Subscribe to our newsletter to get our newest articles instantly!

Theft

കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയിൽ. കൊടുവള്ളി വാവാട് വാടകക്ക് താമസിക്കുന്ന കോട്ടപറമ്പിൽ വീട്ടിൽ റാക്കിബ് ആണ് പിടിയിലായത്. ഫറോക്ക് ക്രൈം സ്ക്വാഡിന്‍റെയും നല്ലളം പൊലിസിന്‍റെയും സംയുക്ത വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ നവംബർ മാസം നല്ലളം ഉളിശ്ശേരി കുന്ന് സ്വദേശിയായ ഹുദൈവ് റഹ്മാൻ്റെ മോട്ടോർ സൈക്കിൾ വീടിന് സമീപത്ത് നിന്നും മോഷണം പോയിരുന്നു. വാഹനം രണ്ട് ദിവസമായി ഫറോക്ക് നല്ലളം ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കുണ്ടായിത്തോട് […]

Kozhikode police traffic

പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം.

താമരശ്ശേരി: അവധിദിനങ്ങളിൽ ഗതാഗത സ്തംഭനം പതിവായ താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഡിവൈ.എസ്.പി ഇൻ ചാർജ് വി.വി.ബെന്നിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചൊവ്വാഴ്ച വൈകീട്ട് മുതൽ പുതുവത്സരദിനമായ ബുധനാഴ്ച പുലർച്ചെ വരെ ചുരം പാതയോരത്ത് വാഹന പാർക്കിങ് പൂർണ്ണമായി നിരോധിച്ചു. താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ രാത്രി പത്ത് മണി വരെ മാത്രമേ സഞ്ചാരികളെ ഇറങ്ങി നിൽക്കാൻ അനുവദിക്കൂ. ചുരംപാതയോരത്തെ […]

MVD police

വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് – എംവിഡി സംയുക്ത പരിശോധന ഇന്ന് മുതല്‍; ആദ്യഘട്ട പരിശോധന ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച്

സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും.

Auction police

63 വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 63 വാഹനങ്ങള്‍  www.ecommerce.com മുഖേന ഡിസംബര്‍ 26 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 25  വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ പകല്‍ 10 മുതല്‍ അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ – 0495 2722673.

Auction

68‍ വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു

ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ ബന്ധപ്പെട്ടസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ – 0496 2523031.