പുതുവര്‍ഷത്തില്‍ പുത്തന്‍ ലുക്കില്‍ വാട്‌സ്ആപ്പ്; പുതിയ ക്യാമറ ഇഫക്ടുകള്‍, സെല്‍ഫി സ്റ്റിക്കറുകള്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. വാട്‌സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് വാട്‌സ്ആപ്പില്‍ മെറ്റ കൊണ്ടുവന്നത്. വാട്സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരവും അനായാസവുമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുത്തന്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് മെറ്റ അധികൃതര്‍ വ്യക്തമാക്കിയത്. ‘ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ പുതുവര്‍ഷത്തില്‍ പുതിയ ഫീച്ചറുകളും ഡിസൈന്‍ അപ്‌ഡേറ്റുകളും അവതരിപ്പിക്കുകയാണ്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ […]