രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ സാംസങ് ഗ്യാലക്സി എസ്20 എഫ്ഇ 5ജിയിക്ക് വൻ ഓഫർ. അവതരിപ്പിക്കുമ്പോൾ 74,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്സി എസ് 20 എഫ്ഇ 5ജി ഫോൺ ഇപ്പോൾ 60 ശതമാനം ഇളവിൽ 29,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതോടൊപ്പം പ്രത്യേക കൂപ്പൺ കോഡ് (SAMSUNG500) ഉപയോഗിച്ചാൽ 500 രൂപയുടെ അധിക ഇളവും ലഭിക്കും. ഫെബ്രുവരി 24 മുതൽ 26 വരെയാണ് ഈ ഓഫർ ലഭിക്കുക.
എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ബാങ്ക് ഓഫ് ബറോഡയുടെ കാർഡുകൾക്ക് 7.5 ശതമാനം കിഴിവ് ലഭിക്കും. 4,999 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. 2020 മാർച്ചിലാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
120 Hz റിഫ്രഷ് റേറ്റും 1080×2400 പിക്സൽ റെസലൂഷനും ഉൾക്കൊള്ളുന്ന 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ഒക്ടാ കോർ പ്രോസസറാണ് ഈ ഫോൺ നൽകുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.


ആൻഡ്രോയിഡ് 11ലാണ് ഫോൺ പ്രവർത്തിക്കുന്നത്. പിൻ ഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ്. ഇതിൽ 12 എംപി വൈഡ് റിയർ ക്യാമറ + 8 എംപി ഒഐഎസ് ടെലി ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഫോണിന്റെ മുൻവശത്ത് 32 എംപി ക്യാമറയുണ്ട്. ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്യുന്നത്.
Samsung Galaxy S20 FE 5G Amazon offer 
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന, പ്രതീക്ഷിക്കുന്നത് 80% വരെ ഇളവുകൾ

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ‘ആമസോൺ ഗ്രേറ്റ് സമ്മർ…

ഇവരെ സൂക്ഷിക്കുക, ഹൈ റിസ്ക്ക്! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ, വരാൻ പോകുന്ന ‘പണികൾ’ അത്ര ചെറുതല്ല

പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത്  ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe,…

ലോകകപ്പ് സൗജന്യമായി കാണാം, ഹോട്ട്സ്റ്റാറില്‍; ചെയ്യേണ്ടത് ഇക്കാര്യം മാത്രം

ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടം സൗജന്യമായി കാണാന്‍ അവസരം. സൗജന്യ ഡിസ്നി+…

ചരിത്രത്തിലെ ഏറ്റവും വലിയ ഐടി സ്തംഭനം? മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം ലോകം നിശ്ചലമാക്കിയത് ഇങ്ങനെ

ന്യൂയോര്‍ക്ക്: സെക്കന്‍ഡുകളോ മിനുറ്റുകളോ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിശ്ചമാകുന്നത് മുമ്പ് പലതവണയുണ്ടായിട്ടുണ്ട്. എന്നാല്‍…