പത്തനംതിട്ട:കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്നായിരുന്നു സഞ്ചാരികൾക്ക് വിലക്ക് ഏർപെടുത്തിയത്. മണ്ണിടിച്ചിൽ ഉണ്ടായ അരണമുടിയിൽ താത്ക്കാലിക വേലി നിർമ്മിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
അരണ മുടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഗവിയിലേക്കുള്ള വിനോദസഞ്ചാരത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്. അരണ മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് താൽക്കാലിക വേലി നിർമ്മിച്ച ശേഷമാണ് നിലവിൽ വീണ്ടും വിനോദസഞ്ചാരത്തിന് അടക്കം അനുമതി നൽകിയിരിക്കുന്നത്.
നേരത്തെ ഓൺലൈനായി ബുക്ക് ചെയ്ത ആളുകൾക്ക് മാത്രമാണ് ഗവിയിലേക്ക് പോകാൻ അനുമതി ഉണ്ടാവുക. നിയന്ത്രിതമായ അളവിൽ മാത്രമാകും ആളുകളെ ഗവിയിലേക്ക് കടത്തിവിടുക എന്ന് വനഭദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നിലവിൽ ആളുകൾക്ക് ഗവിയിലൂടെ യാത്ര ചെയ്യുന്നതിന് പത്തനംതിട്ടയിൽ നിന്നും പുതുതായി ഒരു കെഎസ്ആർടിസി സർവീസ് കൂടി ആരംഭിച്ചിട്ടു മുണ്ട്.
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മാറ്റുരയ്ക്കുന്നത് 49 പള്ളിയോടങ്ങള്‍

ആറന്മുള:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ ,…

കാലാവസ്ഥ മാറുന്നു, കേരളത്തിൽ വീണ്ടും മഴ എത്തുന്നു! 4 നാൾ കനത്തേക്കും, ഇന്ന് 3 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥ വീണ്ടും മാറുന്നു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും കനത്തേക്കുമെന്ന സൂചനകളാണ്…

ഡാം താഴ്‌വരയില്‍ ഇക്കോ ലോഡ്ജ്; അത്യാധുനിക സൗകര്യങ്ങള്‍, പ്രതിദിന നിരക്ക് ഇത്രമാത്രം

ഇടുക്കി: ഇടുക്കി ഡാം പരിസരത്ത് ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഇക്കോ ലോഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി…

കേരളത്തിൽ 13 നഗരങ്ങളിൽ കൂടി എയര്‍ടെല്‍ 5ജി അവതരിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ 125 നഗരങ്ങളില്‍ കൂടി അള്‍ട്രാ…