Stay Tuned!

Subscribe to our newsletter to get our newest articles instantly!

Healthy Tips

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേർക്കൂ, അറിയാം ഗുണങ്ങള്‍

പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ബ്ലഡ് ഷുഗര്‍ മുതല്‍ ശരീരഭാരം വരെ കൂടാന്‍ ഇത് കാരണമാകും. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ശര്‍ക്കര.

ശര്‍ക്കരയില്‍ സുക്രോസ് അടങ്ങിയിരിക്കുന്നതിനാലാണ് ഇവ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നത്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, അയേണ്‍, ഫോളേറ്റ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ ശർക്കരയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ ശര്‍ക്കര സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ശര്‍ക്കര തണുപ്പുകാലത്തെ ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയവയെ തടയാനും ശ്വാസകോശത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

അയേണ്‍ ധാരാളം അടങ്ങിയ ശര്‍ക്കര വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും. പൊട്ടാസ്യം അടങ്ങിയ ശര്‍ക്കര ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. ഭക്ഷണത്തിന് ശേഷം കുറച്ച് ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. അതുപോലെ കാത്സ്യം അടങ്ങിയ ശര്‍ക്കര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. സന്ധി വേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കാന്‍ ശര്‍ക്കര സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

reasons to substitute sugar with jaggery

arshadpclt

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Health Healthy Tips Skin

മുഖകാന്തി കൂട്ടാൻ ബീറ്റ്റൂട്ട് ; ഇങ്ങനെ ​ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണ് ബീറ്റ്റൂട്ട്. നാരുകൾ, ഫോളേറ്റ് (വിറ്റാമിൻ ബി9), പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. 
Food Health Healthy Tips Trending

പഞ്ചസാര എന്ന വില്ലൻ; ഭക്ഷണവിഭവങ്ങളിൽ ഇനി ഉപയോഗിക്കാം ഈ പകരക്കാരെ…

ദൈനംദിന ജീവിതത്തിൽ നിന്ന് പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. എന്നാലും ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്താനുള്ള പോരാട്ടത്തിൽ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നത് ഏറെ പ്രധാനപ്പെട്ട
Total
0
Share