Stay Tuned!

Subscribe to our newsletter to get our newest articles instantly!

App RISK

ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

ജനപ്രിയ ഗൂഗിൾ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകൾ കാരണം ഹാക്കർമാർക്ക് കടന്നുകയറാൻ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സെക്യൂരിറ്റി ടീമായ സിഇആർടി-ഇൻ. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ ക്രോം ഉപയോഗിക്കുന്നവർക്കാണ് ഈ പുതിയ മുന്നറിയിപ്പുകൾ. ബ്രൗസറിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോർത്താൻ ഹാക്കർമാർക്ക് സാധിക്കും എന്നാണ് സിഇആർടി-ഇൻ നൽകിയ മുന്നറിയിപ്പ്. ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികൾ ഉടൻ പ്രയോഗിക്കാനും ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യാനും […]

Healthy Tips

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേർക്കൂ, അറിയാം ഗുണങ്ങള്‍

പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ബ്ലഡ് ഷുഗര്‍ മുതല്‍ ശരീരഭാരം വരെ കൂടാന്‍ ഇത് കാരണമാകും. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ശര്‍ക്കര. ശര്‍ക്കരയില്‍ സുക്രോസ് അടങ്ങിയിരിക്കുന്നതിനാലാണ് ഇവ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നത്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍, അയേണ്‍, ഫോളേറ്റ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവയൊക്കെ ശർക്കരയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന് വേണ്ട ഊര്‍ജം […]

Crime Palakkad

‘അച്ഛന്റെയും അച്ഛമ്മയുടെയും ജീവനെടുത്തത് പൊലീസിന്റെ അനാസ്ഥ’; പ്രതിയെ പിടികൂടാതെ മൃതദേഹം വിട്ടു നൽകില്ലെന്ന് നാട്ടുകാർ

പാലക്കാട് നെന്മാറയിൽ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പ്രതി ചെന്താമരയ്ക്കെതിരെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സുധാകരന്റെ മൃതദേഹം വിട്ടു നൽകണമെങ്കിൽ പ്രതി ചെന്താമരയെ പിടികൂടണം എന്ന് ആവശ്യം. പ്രതിയെ പിടികൂടിയില്ലെങ്കിൽ വീട്ടിൽ നിന്നും മൃതദേഹം വിട്ടുനൽകില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രതിക്കായി വനാതിർത്തിയിൽ ഉൾപ്പെടെ പോലീസിന്റെ തിരച്ചിൽ. ചെന്താമരക്കെതിരെ പരാതിപ്പെട്ടിട്ടും പൊലീസ് ഗൗനിച്ചില്ലെന്നും മകൾ ആരോപിക്കുന്നു. കഴിഞ്ഞമാസം 29ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നെന്മാറ പോലീസിന് പരാതി […]

Mobile trai

20 രൂപയുണ്ടോ, സിം പ്രവര്‍ത്തനക്ഷമമാക്കി നിലനിര്‍ത്താം, ഡീയാക്റ്റിവേറ്റാകും എന്ന പേടി ഇനി വേണ്ട

ദില്ലി: ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡിന്‍റെ വാലിഡിറ്റി അവസാനിക്കുമോ എന്ന മൊബൈല്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം. രണ്ട് സിം കാര്‍ഡുകള്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നവര്‍ ചിലപ്പോള്‍ സെക്കന്‍ഡറി സിം ഉപയോഗിക്കാറേയുണ്ടാവില്ല. ദീര്‍ഘകാലം ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്‌ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാറ്റങ്ങള്‍ വരുത്തിയതാണ് ആശ്വാസ വാര്‍ത്ത. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ഇനി മുതല്‍ സിം […]

Wayanad

വയനാട്ടിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ ആളെക്കൊല്ലി കടുവ ചത്തു. വനംവകുുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ആണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. man eating tiger found dead in mananthavady

Accident Beach

തിക്കോടി ബീച്ചിൽ അപകടം; കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു, ഒരാൾ ചികിത്സയിൽ

കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അം​ഗ സംഘത്തിൽപ്പെട്ട അഞ്ച് പേർ തിരയിൽപ്പെട്ടതായാണ് നിലവിൽ പുറത്തുവരുന്ന വിവരം. അഞ്ചാമത്തെയാൾ ഇപ്പോൾ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. FOUR people drowned at Thikkodi Drive-in […]

Cinema

സംവിധായകൻ ഷാഫി അന്തരിച്ചു; ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കലാകാരന് വിട

കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, […]

Accident

ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മ മരിച്ചു.

കോട്ടക്കൽ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കൽ തോക്കാമ്പാറ സ്വദേശി പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബിയാണ് (65) മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. മകൻ എബിനൊപ്പം ബൈക്കിൽ പോകുകയായിരുന്നു ബേബി. ഇവരുടെ സാരി ബൈക്കിന്‍റെ ചങ്ങലയിൽ കുടുങ്ങുകയും പിന്നാലെ ബേബി റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് മറിഞ്ഞ് മകനും റോഡിൽ […]

Healthy Tips

Health Tips : മുഖം സുന്ദരമാക്കാൻ കറ്റാർവാഴ മാജിക് ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മുഖക്കുരുവിനെ ചെറുക്കാനും ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യത്തിന് ജലാംശം നൽകാനും മോയ്ചറൈസ് ചെയ്ത് നിൽക്കാനും എപ്പോഴും സഹായിക്കുന്നതാണ് കറ്റാർവാഴ. ദിവസവും ചർമ്മത്തെ പുതുമയോടെ വയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഡാർക് സ്പോട്ട്സ്, ചർമ്മത്തിലെ വീക്കം, എന്നിവയൊക്കെ മാറ്റാൻ ഇത് സഹായിക്കും. മോയ്ചറൈസറായി കറ്റാർവാഴ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ദിവസവും കറ്റാർവാഴ ജെൽ ഇട്ട ശേഷം മുഖം മസാജ് ചെയ്യുന്നത് വരണ്ട ചർമ്മം അകറ്റുന്നതിനും […]

cyber

72 കാരിക്ക് ഫോൺ കോൾ, കേസുണ്ട്, ഒഴിവാക്കാൻ ലക്ഷങ്ങൾ വേണം; തട്ടിപ്പ് സംഘത്തെ പൊളിച്ച് വീട്ടമ്മ

തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ തട്ടാനുള്ള ഉത്തരേന്ത്യന് സംഘത്തിന്‍റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പിൽ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയിൽ നിന്നും പണം തട്ടാന് ശ്രമിച്ചത്. വസന്തകുമാരിയുടെ പേരില് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഉണ്ടെന്ന് അറിയിച്ചാണ് സംഘം വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്. വസന്തകുമാരിയുടെ പേരിൽ കേസുണ്ടെന്നതിന് തെളിവിനായി വസന്തകുമാരിയുടെ ആധാർ നമ്പർ സംഘം നല്‍കി. ആദ്യഘട്ടത്തിൽ തട്ടിപ്പുകാരുടെ വാക്കു […]