Stay Tuned!

Subscribe to our newsletter to get our newest articles instantly!

Crime

കൈക്കൂലി കേസിൽ പിടിയിലായ സർവേയർമാരെ സസ്പൻഡ് ചെയ്തു

കോഴിക്കോട്:സർവേ നടത്തുന്നതിന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ സർവേയർമാരെ സസ്പൻഡ് ചെയ്തു.ഉള്ളിയേരി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കായി ഹെഡ് സർവേയറുടെ അധിക ചുമതലയുള്ള ഒന്നാം തരം സർവേയർ എൻ.കെ. മുഹമ്മദ്, രണ്ടാംതരം സർവേയർ കെ.എം. ബിജേഷ് എന്നിവരെയാണ് വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ സസ്പൻഡ് ചെയ്തത്. മൊടക്കല്ലൂർ നടുത്തലയ്ക്കൽ രാജന്റെ അനുജൻ സത്യന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ 45 സെന്റ് ഭൂമി ഡിജിറ്റൽ സർവേ നടത്തിയപ്പോൾ അളവ് കുറഞ്ഞെന്നും കുറവ് പരിഹരിക്കുന്നതിന് വീണ്ടും സർവേ നടത്തുന്നതിനുള്ള ചെലവ് എന്നും പറഞ്ഞ് […]

Sexual

സ്കൂൾ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കുന്നമംഗലത്ത് അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്∙ കുന്നമംഗലത്ത് സ്കൂൾ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജ് (44) ആണ് അറസ്റ്റിലായത്. പ്രതി വിദ്യാർഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ താമരശേരി, കുന്നമംഗലം സ്റ്റേഷനുകളിലായി ആറോളം കേസുകളുണ്ട്. സ്കൂൾ വിദ്യാർഥിയെ മർദിച്ചതിനും അധ്യാപകരെ തെറി വിളിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Sexual Assault: Teacher Arrested in Kunnamangalam

Crime

ഈങ്ങാപ്പുഴയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴക്ക് സമീപം ചോയിയോട് മകന്‍ അമ്മയെ വെട്ടിക്കൊന്നു. ഇന്ന് ഉച്ച തിരിഞ്ഞാണ് നാടിനെ നടുക്കിയ അരുംകൊല. മയക്കുമരുന്നിന് അടിമയായ മകൻ ആഷിഖ് (25) ആണ് മാതാവ് അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53) യെ വെട്ടിക്കൊന്നത്. സുബൈദയുടെ സഹോദരി ഷക്കീലയുടെ ഈങ്ങാപ്പുഴ ചോയിയോട് ഉള്ള വീട്ടിൽ വെച്ചാണ് സംഭവം. ബാംഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ മാതാവിനെ കാണാൻ എത്തിയതായിരുന്നു. ബ്രൈൻ ട്യൂമറിന് ഓപ്പറേഷൻ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു സുബൈദ. ഏക […]

Crime Drugs

കോഴിക്കോട്ടെ പുതിയ വീട്, ആൾതാമസമില്ല, പക്ഷേ എസി ഫുൾടൈം ഓൺ! അകത്ത് ക്ലബ്ബ്, ഹൈബ്രിഡ് കഞ്ചാവ്; 3 പേർ പിടിയിൽ

കോഴിക്കോട്: പുതുതായി നിര്‍മിച്ച ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും അവ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍. വെണ്ണക്കാട് സ്വദേശി കബീര്‍, ആരാമ്പ്രം എടിയാടി പൊയ്യയില്‍ സലിം, ആരാമ്പ്രം സ്വദേശി റിന്‍ഷാദ് എന്നിവരെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ആരാമ്പ്രം ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം പുതുതായി നിര്‍മിച്ച വീട്ടില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവര്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീടിന്റെ താഴെ നില ക്ലബ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. […]

KOZHIKODE RAILWAY STATION Railway

വരുന്നു, എട്ട്‌ റോഡിന്റെ വീതിയിൽ ആകാശലോബി

രാജ്യത്തെ രണ്ടാമത്തെ ഏറ്റവുംവീതിയേറിയ ആകാശലോബി കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്നിരിക്കെ, അത്തരം എട്ടുറോഡ് ചേർത്തുവെച്ചാലുള്ള വീതിയിൽ റെയിൽവേ സ്റ്റേഷനിൽ ആകാശലോബി വരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി പുതുക്കിനിർമിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലാണ് ഇത് വരുന്നത്. 48 മീറ്റർ വീതിയിൽ നിർമിക്കുന്ന ഈ ആകാശലോബിക്ക് 110 മീറ്റർ നീളമുണ്ടാകും. വിമാനത്താവളങ്ങളിലുള്ളതുപോലെ വിശാലമായ കാത്തിരിപ്പുകേന്ദ്രമായി ഈ ലോബിയെ (എയർ കോൺകോഴ്സ്) മാറ്റുന്നതിനുപുറമെ ധാരാളം വാണിജ്യ-വിനോദകേന്ദ്രങ്ങളും ഇവിടെയൊരുക്കുന്നുണ്ട്. ഡിപ്പാർട്ട്‌മെന്റൽ ഷോപ്പ്, റീട്ടെയിൽ ഷോപ്പ്, ഗെയിം സോൺ, […]

Accident thiruvananthapuram

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയവരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒരു പ്രദേശത്ത് നിന്നുള്ള നിരവധി ആകളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ 27 […]

Crime Kannur

ഹൃദയാഘാതമുണ്ടായ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിതടഞ്ഞ് കാർ; രോഗി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. ആശുപത്രിയിൽ എത്തിച്ച റുക്കിയ അൽപസമയത്തിനകം തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് […]

Crime Ernakulam

ഇരുമ്പ് പൈപ്പുമായെത്തി ഭീഷണി മുഴക്കി പ്രതി റിതു, ദൃശ്യങ്ങൾ പുറത്ത്, 3 പേരുടെ അരുംകൊലയിൽ ഞെട്ടി ചേന്ദമം​ഗലം

എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റിതു ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വേണു, ഉഷ, വിനീഷ എന്നിവരാണ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൽ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പ്രതി റിതു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിതു റൗഡി ലിസ്റ്റിലും ഉൾപ്പെട്ടയാളാണ്. അരുംകൊലക്ക് മുമ്പ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നും പ്രതിക്കെതിരെ കൂടുതൽ […]

Others

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍

എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അതിക്രമത്തില്‍ പരിക്കേറ്റ് വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും […]

PWD

താമരശ്ശേരി ചുരം: മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്താൻ ഭരണാനുമതി

താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതിയായി. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി, പിഡബ്‌ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു. വനഭൂമിയിൽ ഉൾപ്പെടുന്ന ഈ വളവുകൾ സാധിക്കുന്നത്രയും നിവർത്താൻ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ […]